ന്യൂഡല്‍ഹി: പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കണമെന്നാവശ്യപ്പെട്ട് യുവാവിന് ക്രൂരമര്‍ദനം. ഡല്‍ഹിയിലെ ഖജൗരി ഖാസ് പ്രദേശത്താണ് സംഭവം.യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, പാകിസ്താന് മൂര്‍ദാബാദ് വിളിക്കാന്‍ ആവശ്യപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചു. വിഡിയോ വൈറലായതോടെ അക്രമികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
റോഡില്‍ കിടക്കുന്നയാളെ മര്‍ദിച്ച് ‘പാകിസ്താന് മൂര്‍ദാബാദ് ‘മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെടുന്നത് വിഡിയോയില്‍ കാണാം. മറ്റൊരാള്‍ യുവാവിന്റെ ഷര്‍ട്ടിന്റെ കോളറില്‍പിടിച്ച് മുദ്രാവാക്യം ഉച്ചത്തില്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. ഇയാളുടെ ദൃശ്യങ്ങള്‍ ലഭ്യമല്ല. തല്ലരുതെന്ന് യുവാവ് അഭ്യര്ഥിക്കുമ്ബോഴും ഷര്‍ട്ടില്‍ പിടിച്ച് നിലത്തേക്ക് വലിച്ചിഴക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ് .അതേസമയം സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഖജൗരി ഖാസില്‍ നടന്ന സംഭവം ക്രിമിനല്‍ കുറ്റകൃത്യമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് ട്വിറ്ററില്‍ കുറിച്ചു.