IndiaLatest

മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍

“Manju”

മഹാരാഷ്ട്രയില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തി. പുതിയ വകഭേദങ്ങള്‍ അതിവേഗ വ്യാപന സ്വഭാവമുള്ളതെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലെ വിദര്‍ഭ, മുംബൈ ഭാഗങ്ങളിലാണ് പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയത്. കൊവിഡ് വ്യാപന മേഖലകളില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ കേരളം, മഹാരാഷ്ട്ര തുടങ്ങി അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button