Uncategorized

ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ച് എല്‍ജി

“Manju”

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ മുന്‍നിരയില്‍ നിന്നിരുന്ന കമ്പനിയാണ് എല്‍ജി. എന്നാല്‍ കനത്ത നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് എല്‍ജി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിച്ചു. കഴിഞ്ഞ ആറ് വര്‍ഷമായി മാത്രം 4.5 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് കമ്പനി നേരിട്ടത്. ഈ സാഹചര്യത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിക്കാമെന്ന തീരുമാനത്തില്‍ കമ്പനി എത്തി ചേര്‍ന്നത്. എന്നാല്‍ നിലവിലുള്ള എല്‍ജി ഫോണുകളായ വിംഗ്, വെല്‍വെറ്റ്, ക്യു-സീരീസ്, ഡബ്ല്യു-സീരീസ്, കെ-സീരീസ് എന്നിവ വില്‍പ്പന തുടരും, പക്ഷേ അത് സ്റ്റോക്കുകള്‍ അവസാനിക്കുന്നതുവരെ മാത്രമായിരിക്കും.

അതേസമയം നിലവിലുള്ള ഫോണുകളില്‍ ഒരു നിശ്ചിത കാലയളവിലേക്ക് സോഫ്റ്റ് വെയർ അപ്‌ഡേഷനും സര്‍വീസ് സപ്പോര്‍ട്ടും നല്‍കുമെന്ന് എല്‍ജി വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 31 നകം മുഴുവന്‍ മൊബൈല്‍ ഫോണ്‍ ബിസിനസും അവസാനിപ്പിക്കുമെന്ന് എല്‍ജി അറിയിച്ചു. അതിനാല്‍ നിലവിലെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ പ്ലാന്റുകളിലെ ജോലിക്കാരെ എല്‍ജിയുടെ മറ്റ് നിര്‍മ്മാണ പ്ലാന്റുകളിലേക്ക് പോസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എല്‍ജി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തകള്‍ ജനുവരി മുതലെ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.

എന്നാല്‍ എല്‍ജിയുടെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം ഇപ്പോഴാണ് പുറത്ത് വന്നത്. വെല്‍വെറ്റ് പോലുള്ള എല്‍ജിയുടെ മോഡലുകള്‍ സാംസങ്ങിന് ഉള്‍പ്പടെ വലിയ വെല്ലുവിളി നല്‍കിയിരുന്നു. പക്ഷേ ഇതൊന്നും കൊണ്ട് എല്‍ജിക്ക് വിപണിയില്‍ തുടരാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം മാത്രമാണ് കമ്പനി അവസാനിപ്പിക്കുന്നത്. എന്നാല്‍ ഗൃഹോപകരണങ്ങളുടെയും മറ്റും നിര്‍മ്മാണം തുടരും. അതോടൊപ്പം ഇലക്ട്രിക് വാഹനത്തിന്റെ ഭാഗങ്ങളുടെയും ഒപ്പം മറ്റ് ഗാഡ്ജറ്റുകളുടേയും നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

Related Articles

Back to top button