Uncategorized

സംഗീത പരിപാടിക്കിടെ ഗായകന്‍ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം

“Manju”

മുംബൈ : ചെമ്പൂരില്‍ നടന്ന സംഗീത പരിപാടിക്കിടെ പ്രശസ്ത ഗായകന്‍ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം. പ്രാദേശിക എം.എല്‍.എ പ്രകാശ് ഫതേര്‍പെക്കറിന്റെ മകനാണ് വേദിയില്‍ നിന്നും വലിച്ചിറക്കി ഗായകനെ മര്‍ദിച്ചത്. സോനു നിഗം ചെമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ മുംബൈയിലെ ജെയ്ന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബലമായി സെല്‍ഫിയോ ചിത്രമോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച്‌ ഇനിയെങ്കിലും ആളുകള്‍ പഠിക്കണമെന്ന് സോനു നിഗം പ്രതികരിച്ചു.

Related Articles

Back to top button