Uncategorized

ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ച് വാര്‍ഷികം ആഘോഷിച്ചു

“Manju”

 

പാമ്പാടി (കോട്ടയം) : ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ച് 23-ാംമത് വാര്‍ഷികം ഇന്ന് സമുചിതമായി ആഘോഷിച്ചു2001 മാർച്ച് മാസം പതിമൂന്നാം തീയതി ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയാണ് പാമ്പാടി ആശ്രമത്തിന്റെ പ്രതിഷ്ഠാ കർമ്മം നിർവഹിച്ചത്. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ആശ്രമം ബ്രാഞ്ചിൽ ഇന്ന് (13-03-2023 തിങ്കളാഴ്ച) ചേർന്ന യോഗത്തിന് ആശ്രമം കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. കൂരോപട ഗ്രാമപഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ സുരേഷ് ഭദ്രദീപം തെളിയിച്ച്  ഉദ്ഘാടനം ചെയ്തു. ജനനി പൗർണമി ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്ന. ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ (ഹെൽത്ത്കെയർ) അശോകൻ വൈദ്യർ, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി ചുമതലക്കാകരായ മോഹനൻ എൻ.കെ., സജീവ്., ജയമോഹൻ, ഷാജി പാമ്പാടി, റിനോ, മീനാക്ഷി മോഹൻ, ങ്കമ്മ സോമൻ, ബിന്ദു പാമ്പാടി, സന്തോഷ്., ലേഖ മഞ്ജു എന്നിവർ ആശംസകൾ നേർന്നു. ജി റ്റി.കെ. കൃതജ്ഞത അറിയിച്ചു ഉച്ചയ്ക്ക് 12 :30 ന് അന്നദാനവും. 2 മണിമുതൽ വിവിധ കലാപരിപാടികളും നടന്നു.

വൈകിട്ട് ദീപപ്രദക്ഷിണത്തോടെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം സമാപിക്കും.

Related Articles

Back to top button