![](https://i0.wp.com/santhigirinews.org/wp-content/uploads/2021/06/5-50.jpg?resize=780%2C440&ssl=1)
ഹൈദരാബാദ്: ഭാരത് ബയോടെക്ക് തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉടൻ ലഭിച്ചേക്കും. ഇതിന്റെ ഭാഗമായി, കോവാക്സിന്റെ താൽപര്യപത്രം അംഗീകരിച്ച ലോകാരോഗ്യ സംഘടന ജൂൺ 23ന് രേഖകൾ സമർപ്പിക്കാനുള്ള പ്രീ–സബ്മിഷൻ യോഗം നിശ്ചയിച്ചു.
കോവാക്സിനു ലോകാരോഗ്യ സംഘടന ജൂലൈ–സെപ്റ്റംബറോടെ അടിയന്തര ഉപയോഗാനുമതി നൽകുമെന്നാണു പ്രതീക്ഷയെന്നു ഭാരത് ബയോടെക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.