KeralaLatest

അഞ്ചുലക്ഷം ന‍ഷ്ടപ്പെട്ട സംഭവം: ജീവന് ഭീഷണിയുണ്ടെന്നു രാജപ്പന്‍

“Manju”

കുമരകം: തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം പിന്‍വലിച്ചതിനെതിരേ പോലീസില്‍ പരാതിപ്പെട്ടതോടെ ബന്ധുക്കളില്‍നിന്നും ജീവന് ഭീഷണിയുണ്ടെന്നും കേസ് പിന്‍വലിക്കാന്‍ സമര്‍ദമുണ്ടെന്നും കായലിന്റെ കാവലാളായ രാജപ്പന്‍.

വള്ളത്തില്‍ സഞ്ചരിച്ച്‌ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിറ്റ് കിട്ടിയ പണവും തന്റെ പരിസ്ഥിതി സ്നേഹം അറിഞ്ഞ് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും ലഭിച്ച പണവും നിക്ഷേപിച്ചിരുന്ന അക്കൗണ്ടില്‍നിന്നുമാണ് അഞ്ചു ലക്ഷം രൂപ സഹോദരി കൈക്കലാക്കിയത്. എന്തെല്ലാം ഭീഷണി ഉണ്ടെങ്കിലും തന്റെ പണം തിരികെ ലഭിക്കാതെ കേസ് പിന്‍വലിക്കില്ലെന്ന് രാജപ്പന്‍ പറഞ്ഞു. രാജപ്പന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സഹോദരി ചെത്തിവേലില്‍ വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്‍, മകന്‍ ജയലാല്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും രാജപ്പന്‍റെ മൊഴി എടുക്കുകയും ചെയ്തു.

സഹോദരനായ രാജപ്പനുവേണ്ടി വീടും സ്ഥലവും ഏര്‍പ്പാടാക്കാനാണ് ബാങ്കില്‍നിന്നും പണം പിന്‍വലിച്ചത് എന്നായിരുന്നു വിലാസിനിയുടെ ആദ്യ വിശദീകരണം. പണം എടുത്ത ദിവസംതന്നെ കൈപ്പുഴമുട്ട് പാലത്തിനുസമീപം വള്ളത്തില്‍വച്ചു പണം രാജപ്പനു കൈമാറിയെന്നും രാജപ്പന്‍ പണം സഹോദര പുത്രനായ സതീഷിന് നല്‍കിയെന്നുമാണ് പിന്നീട് ഇവര്‍ പറഞ്ഞത്.

Related Articles

Back to top button