IndiaLatest

വാക്​സിനെടുത്തവര്‍ക്ക്​ പമ്പുകളില്‍ വന്‍ ഡിസ്​കൗണ്ട്​

“Manju”

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാം ജില്ലയില്‍ കൂടുതല്‍ പേര്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിക്കുന്നത് ​ പ്രോത്സാഹിപ്പിക്കാന്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു . പമ്പുകളും റസ്റ്ററന്‍റുകളും ആണ് ഓഫറുകള്‍ മുന്നോട്ട് വെച്ചത്. കോവിഡ്​ പ്രതിരോധ വാക്​സിന്‍ സ്വീകരിച്ചവര്‍ക്കാണ്​ വന്‍ ഡിസ്​കൗണ്ട്​ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ നല്‍കുക.

കോവിഡ് വാക്​സിന്റെ രണ്ടു ഡോസ്​ സ്വീകരിച്ചവര്‍ക്ക്​ 50 ശതമാനവും ഒറ്റ ഡോസ്​ സ്വീകരിച്ചവര്‍ക്ക്​ 25 ശതമാനവുമാണ്​ ഡിസ്​കൗണ്ട്​. ബിസിനസ്​ ലാഭകരണമാക്കാന്‍ വേണ്ടി മാത്രമല്ല, സുരക്ഷ ഉറപ്പാക്കുന്നതിന്​ കൂടിയാണ്​ ഇത്തരം ഓഫറുകള്‍ പ്രഖ്യാപിച്ചതെന്ന്​ പമ്പ്​ ഡയറക്​ടറായി യുദ്​വീര്‍ സിങ്​ വെളിപ്പെടുത്തുന്നു . അതെ സമയം നേരത്തേ, ഗുരു​ഗ്രാമിലെ മാളില്‍ കോവിഡ്​ മുന്‍നിര പോരാളികള്‍ക്ക്​ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഗുരുഗ്രാമില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ വലിയ വാക്​സിനേഷന്‍ ക്യാമ്പുകള്‍ സജ്ജമാക്കിയിരുന്നു .

Related Articles

Back to top button