Latest

ഗിനിയയില്‍ കപ്പല്‍ തടഞ്ഞുവച്ച സംഭവം; മലയാളി ഓഫിസര്‍ സനു ജോസ് അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ പിടിയിലായ കപ്പലിലെ മലയാളി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ സനു ജോസിനെ ഗിനിയ നാവിക കപ്പലിലേക്ക് മാറ്റി. സനുവിനെ നൈജീരിയന്‍ നാവികസേനയ്ക്ക് കൈമാറുമോ എന്ന ആശങ്കയുണ്ട്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് തടഞ്ഞുവച്ചിരിക്കുന്നത്.

കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് എംബസി അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഗിനിയയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഇതിനിടയിലാണ് ഒരു മലയാളി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേരടങ്ങുന്ന സംഘമാണ് ഗിനിയയില്‍ കഴിയുന്നത്.

നൈജീരിയന്‍ നാവികസേനയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗിനിയന്‍ നാവികസേന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. കപ്പലിന്‍റെ കമ്ബനി മോചനദ്രവ്യം നല്‍കിയിട്ടും അവരെ വിട്ടയച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button