Uncategorized

സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായി ‘ലോക്ക്ഡൗൺ ഡേയ്സ്’

“Manju”

സിനിമ സീരിയൽ താരം മഞ്ജു പത്രോസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ആണ് ‘ലോക്ക് ഡൗൺ ഡേയ്സ്’. മൂന്നു ചെറുപ്പക്കാർ ചേർന്ന് ലോക്ക്ഡൗൺ ദിവസം മദ്യപിക്കാൻ പിരിവ് ഇടുകയും അത് ഗൂഗിൾ പേ വഴി അയക്കുമ്പോൾ മാറിപ്പോയി മറ്റൊരു സ്ത്രീക്ക് കിട്ടുകയും ആണ് ഈ ചിത്രത്തിൻറെ കഥ. പിന്നീട് അവർ അത് തിരികെ വാങ്ങാൻ പോവുന്നു. അവിടെ കാണുന്ന ചില കാഴ്ചകൾ അവരുടെ മനസ്സ് മാറ്റുന്നു. ഇങ്ങനെയാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥ മുൻപോട്ട് പോകുന്നത്. ലോക്ക്ഡൗൺ ദിനങ്ങൾ എല്ലാവർക്കും ഒരുപോലെ അല്ല എന്നുള്ള സന്ദേശമാണ് ഈ ഹ്രസ്വചിത്രം നൽകുന്നത്.

വളരെ മികച്ച രീതിയിൽ തന്നെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ കൊറോണ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ബ്ലാക്കിസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഈ ഹ്രസ്വചിത്രം റിലീസ് ആയിരിക്കുന്നത്. കെവിൻ ഡ്രീംസിന്റെ ബാനറിൽ രാജേഷ് തലച്ചിറ ആണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീരാജ് എസ് ആർ ആണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

ഈ ഹ്രസ്വ ചിത്രത്തിൽ മഞ്ജുവിന് ഒപ്പം അൻസാർ ബാബു, രാഹുൽ , അഭിഷേക്, എബി ജോർജ്, ദുർഗ്ഗ രാജേഷ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. മുനീർ ആണ് ഈ ഹ്രസ്വ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Related Articles

Back to top button