Uncategorized

ജമ്മുകശ്മീർ ജനാധിപത്യ സംവിധാനത്തിൽ തന്നെ: മനോജ് സിൻഹ

“Manju”

ശ്രീനഗർ: ജമ്മുകശ്മീരിന് സംസ്ഥാന പദവി എന്നത് കേന്ദ്രസർക്കാറിന്റെ ലക്ഷ്യംതന്നെയെന്ന് ലഫ്. ജനറൽ മനോജ് സിൻഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണം തന്നെ ജമ്മുകശ്മീരിനെ മികച്ച സംസ്ഥാനമാക്കുക എന്നതാണ്. 24-ാം തീയതി ജമ്മുകശ്മീരിനായി നടക്കാനിരിക്കുന്ന സർവ്വകക്ഷിയോഗത്തിന് മുന്നോടിയായാണ് മനോജ് സിൻഹ പ്രസ്താവന നടത്തിയത്. ജമ്മുകശ്മീരിലെ രാഷ്ട്രീയമായ ഒരു പ്രവർത്തനവും നിരോധിച്ചിട്ടില്ലെന്നും അവരവരുടെ രാഷ്ട്രീയത്തിലൂടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു തടസ്സമില്ലെന്നും മനോജ് സിൻഹ വ്യക്തമാക്കി. കൊറോണ വാക്‌സിനേഷൻ 45 ശതമാനം കടന്നിരിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിലും പൊതുപ്രവർത്തകരെ ഒരുമിച്ചുചേർത്താണ് കാര്യങ്ങൾ നടത്തുന്നതെന്നും മനോജ് സിൻഹ പറഞ്ഞു.

ജമ്മുകശ്മീരിലെ വിഘടനവാദത്തെ ഇല്ലാതാക്കുക എന്നത് സുപ്രധാന ഘട്ടമായിരുന്നു. ഭീകരർക്കെതിരായ പോരാട്ടം ശക്തമായി തുടരേണ്ടതും അതിർത്തി കാക്കേണ്ടതും സുശക്തമായ ഒരു ഭരണകൂടത്തിന്റെ കടമയാണ്. സംസ്ഥാനത്തെ ജില്ലാ വികസന സമിതി തെരഞ്ഞടുപ്പുകളിൽ സർവ്വകാല റെക്കോഡ് പോളിംഗാണ് നടന്നത്. ജനാധിപത്യം ശക്ത മാണെന്നതിന് ഇതിലും നല്ല ഉദാഹരണം വേറെയുണ്ടോ എന്നും മനോജ് സിൻഹ ചോദിച്ചു. ഒരിടത്തും യാതൊരു വിധ നിയന്ത്രണങ്ങളോ രാഷ്ട്രീയ പരമായ വേർതിരിവുകളോ ഉണ്ടായില്ലെന്നും മനോജ് സിൻഹ ചൂണ്ടിക്കാട്ടി.

മേഖലയിൽ വികസനവും വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കുക എന്നത് പരമ പ്രധാന മാണ്. മികച്ച റോഡുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തയ്യാറായി ക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ആശയും അഭിലാഷവും പൂർത്തീകരിക്കാൻ നരേന്ദ്ര മോദി നടത്തുന്ന പരിശ്രമങ്ങളെ ജമ്മുകശ്മീർ ജനത തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മനോജ് സിൻഹ വ്യക്തമാക്കി.

Related Articles

Back to top button