Uncategorized

സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം; മോഹൻലാൽ

“Manju”

യോഗാദിനത്തിൽ ആശംസകൾ നേർന്ന് മോഹൻലാൽ തന്റെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് മോഹൻലാൽ ആശംസകൾ നേർന്നത്. യോഗ ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് മോഹൻലാലിന്റെ പോസ്റ്റ്.

ഓരോ ശ്വാസത്തിലും നാം ഭാവിയെ അകത്തേക്കും ഭൂതത്തെ പുറത്തേക്കും വമിക്കുന്നുവെന്നാണ് പറയുക. രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും. നമുക്ക് മാസ്‌കോടു കൂടി തന്നെ പ്രത്യാശാപൂർവമായ ഭാവിയെ ശ്വസിച്ചും കെട്ടകാലത്തിൻ്റെ ഭൂതാവശിഷ്ടങ്ങളെ നിശ്വസിച്ചും ഈ ലോക യോഗാ ദിനത്തിൽ സ്വയം പ്രകാശിക്കാം, മറ്റുള്ളവർക്ക് പ്രകാശമാകാം. ആശംസകൾ നേരുന്നുവെന്ന് മോഹൻലാൽ കുറിച്ചു.

ലോക്ക്ഡൌൺ കാലമായതിനാൽ മോഹൻലാൽ ചെന്നൈയിലെ വീട്ടിലാണുള്ളത്. ബാറോസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചതോടെയാണ് മോഹൻലാൽ ചെന്നൈയിലേക്ക് പോയത്. കഴിഞ്ഞ ദിവസം മോഹൻലാൽ വർക്കൌട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.

Related Articles

Back to top button