Uncategorized

റിപ്പബ്ലിക് ദിനം; രാജ്യതലസ്ഥാനത്ത് ഗതാഗത നിയന്ത്രണം

“Manju”

ന്യൂഡല്‍ഹി : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം. ഡല്‍ഹി ട്രാഫിക് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയുളള മാര്‍ഗ്ഗ രേഖ പുറത്തു വിട്ടു. റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച്‌ നടക്കുന്ന റിഹേഴ്‌സലിന്റെ ഭാഗമായി ജനുവരി 18, 20, 21 തീയതികളിലായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക. ഗതാഗത കുരുക്ക് സംബന്ധിച്ച്‌ ഉണ്ടായേക്കാവുന്ന ട്രാഫിക് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് നേരത്തെ തന്നെ ഇത്തരത്തിലൊരു നടപടി.

കര്‍ത്തവ്യപഥ്-റാഫി മാര്‍ഗ് ക്രോസിംഗ്, കര്‍ത്തവ്യപഥ്-ജന്‍പഥ് ക്രോസിംഗ്, കര്‍ത്തവ്യപഥ്-മാന്‍സിംഗ് റോഡ് ക്രേസിംഗ്, കര്‍ത്തവ്യപഥ്-സി-ഹെക്‌സാഗണ്‍ എന്നിവിടങ്ങളില്‍ നിയന്ത്രണമുണ്ടാവും. രാവിലെ 10:15 മുതല്‍ 12:30 വരെയായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.

നവീകരിച്ച കര്‍ത്തവ്യപഥിലായിരിക്കും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുക. പരേഡിനുളള സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജന്‍പഥ്, മാന്‍ സിംഗ് റോഡ് എന്നീ വഴികള്‍ അടച്ചിട്ടിരിക്കുകയാണ്. ഡിസംബര്‍ 15-ന് സിപിഡബ്ല്യൂഡി പരേഡിനോടനുബന്ധിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. നിരവധി സജ്ജീകരണങ്ങളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ ഒരുക്കിയിരിക്കുന്നത്.

 

Related Articles

Back to top button