Latest

അനധികൃത കുടിയേറ്റം; അരയന്നങ്ങളെ പട്രോളിംഗിന് ഉപയോഗിച്ച് ചൈന

“Manju”

സാധാരണയായി പട്രോളിംഗിന് പോലീസ് കൂടെ കൂട്ടുന്നത് നായ്‌ക്കളെയാണ്. കുറ്റവാളികളെ പിടിക്കാനും സ്‌ഫോടക വസ്തുക്കൾ കണ്ടെത്താനും പരിശീലനം നൽകിയ മുന്തിയ ഇനം നായ്‌ക്കളെയാണ് ഉപയോഗിക്കാറുള്ളത്.

എന്നാൽ അതിർത്തിയിലെ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി നായ്‌ക്കൾക്ക് പകരം അരയന്നങ്ങളെ ഉപയോഗിച്ചിരിക്കുകയാണ് ചൈനീസ് പോലീസ്. വിയറ്റനാമിനോട് ചേർന്ന് കിടക്കുന്ന ചൈനയുടെ അതിർത്തിയായ ലോങ്ഷൗ കൗണ്ടിയിലെ അതിർത്തി നിയന്ത്രണ പോയിന്റുകളിലാണ് അരയന്നങ്ങളെ വിന്യസിച്ചിരിക്കുന്നത്.

രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിർത്തിയിൽ പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ് ചൈന.അനധികൃത കുടിയേറ്റം തടയുന്നത് ശക്തമാക്കാനും അതിർത്തികളിൽ സേനകളെ വിന്യസിച്ചിട്ടുണ്ട് ഇവർക്കൊപ്പമാണ് അരയന്നങ്ങളും.

അപരിചതരോടും അസാധാരണമായ ശബ്ദങ്ങളോടും നായ്‌ക്കളേക്കാളും കൂടുതൽ ജാഗ്രത അവ പുലർത്തുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്ന നിരവധി ആളുകളെ പിടികൂടാൻ അതിർത്തി ഏജന്റുമാരെ അരയന്നങ്ങൾ സഹായിക്കുന്നുവെന്നാണ് അധികൃതരുടെ വാദം. നിലവിൽ 500 ലേറെ അരയന്നങ്ങളെ ചെക്ക് പോസ്റ്റുകളിൽ വിന്യസിച്ചിട്ടുണ്ട്. ചൈനയായതുകൊണ്ട് അതിർത്തികളിൽ അരയന്നങ്ങളെ വിന്യസിച്ചതിന് പിന്നിൽ എന്തെങ്കിലും ഗൂഢതന്ത്രങ്ങളുണ്ടോ എന്ന സംശയം സമൂഹമാദ്ധ്യമങ്ങളിൽ ചിലർ പങ്കുവെച്ചിട്ടുണ്ട്.

Related Articles

Back to top button