IndiaLatest

ഇന്ത്യ സ്‌കില്‍സ് 2021 – കരുത്തു തെളിയിച്ചു കേരളം

“Manju”

എറണാകുളം: ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 4 വരെ വിശാഖപട്ടണത്തു വെച്ച്‌ നടന്ന ഇന്ത്യ സ്‌കില്‍സ് സൗത്ത് മേഖല മത്സരത്തില്‍ 39 മത്സര ഇനങ്ങളിലായി 16 സ്വര്‍ണവും 16 വെള്ളിയും നേടി കേരളം കരുത്തു തെളിയിച്ചു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എകസ്‌ലന്‍സും വ്യാവസായിക പരിശീലന വകുപ്പും സംയുകതമായാണ് ഇന്ത്യ സ്‌കില്‍സ് സംസ്ഥാനതല മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, എന്നീ 5 സംസ്ഥാനങ്ങളില്‍ നിന്നും 51 തൊഴില്‍ മേഖലകളിലായി 19 വയസ്സിനും 24 വയസ്സിനും മദ്ധ്യേയുള്ള 400 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുകയുണ്ടായി. വിശാഖപട്ടണത്തെ വിവിധ വ്യാവസായിക പരിശീലന സ്ഥാപനങ്ങളിലായി നടന്ന മത്സരങ്ങളുടെ ഉദ്‌ഘാടനം ഡിസംബര്‍ മാസം ഒന്നാം തീയതി എം . ഗൗതം റെഡ്‌ഡി, ആന്ധ്രാപ്രദേശ് വാണിജ്യവും വ്യവസായവും നൈപുണ്യ വികസനവും വകുപ്പ് മന്ത്രി ഉദ്‌ഘാടനം നിര്‍വഹിച്ചു.

ഡിസംബര്‍ 4 തീയതി നടന്ന സമാപന സമ്മേളനം എം ശ്രീനിവാസ റാവു, ടൂറിസം വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ നാഷണല്‍ സ്‌കില്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ഇന്ത്യ സ്‌കില്‍സ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് . പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച മത്സരാര്‍ത്ഥികള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

39 മത്സര ഇനങ്ങളിലായി 16 സ്വര്‍ണവും 16 വെള്ളിയും നേടി കേരളം കരുത്തു തെളിയിച്ചു. 32 മെഡലുകളുമായി സൗത്ത് ഇന്ത്യയില്‍ കേരളം ഒന്നാം സ്ഥാനവും 29 മെഡലുകളുമായി കര്‍ണാടക രണ്ടാം സ്ഥാനവും നേടി. സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കിയ 32 വിദ്യാര്‍ത്ഥികള്‍ ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടി.

Related Articles

Back to top button