ErnakulamKeralaLatest

ലൈസന്‍സില്ലാത്ത വഴിയോര കച്ചവടത്തിന് വിലക്ക്

“Manju”

കൊച്ചി: കോർപ്പറേഷനിൽ ഡിസംബർ ഒന്നുമുതൽ തിരിച്ചറിയൽ കാർഡും ലൈസൻസുമില്ലാത്ത വഴിയോര കച്ചവടത്തിന് ഹൈക്കോടതിയുടെ വിലക്ക്. മുപ്പതിനകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യണമെന്നും വഴിയോര കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച 2014ലെ കേന്ദ്രനിയമം നടപ്പാക്കണമെന്നും കോടതി അറിയിച്ചു.

ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കലക്ടറെയും സിറ്റി പൊലീസ് കമീഷണറേയും കോടതി സ്വമേധയാ കേസിൽ കക്ഷി ചേർത്തു. 876 അപേക്ഷകരിൽ അർഹരെന്ന് കണ്ടെത്തിയ 700 പേർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതായി കോർപ്പറേഷൻ കോടതിയെ അറിയിച്ചു.

രണ്ടാംഘട്ടത്തിൽ 927 പേരുടെ അപേക്ഷ ടൗൺ വെൻഡിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇതുവരെ അപേക്ഷിക്കാത്ത പുനരധിവാസത്തിന് അർഹരായ കച്ചവടക്കാർക്ക് അപേക്ഷിക്കാൻ കോടതി അനുമതി നല്കി. ഇവയിൽ ഒരുമാസത്തിനകം തീരുമാനമെടുക്കണം. ലൈസൻസും തിരിച്ചറിയൽ കാർഡും ലഭിക്കുന്ന മുറയ്ക്ക് മാത്രമേ വഴിയോര കച്ചവടത്തിന് അനുമതി ലഭിക്കുകയുള്ളൂ.

Related Articles

Back to top button