India

മാസ്‌ക്: ഏറ്റവും കൂടുതൽ പിഴ ഈടാക്കിയ നഗരമായി മുംബൈ

“Manju”

മുംബൈ: രാജ്യത്ത് മാസ്‌ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയ നഗരമായി മുംബൈ. ജൂൺ 23 വരെയുള്ള കണക്കനുസരിച്ച് ബ്രിഹാൻ മുംബൈ കോർപറേഷൻ മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് ഈടാക്കിയത് 58കോടി രൂപയാണ്. 58,42,99,600 രൂപയാണ് ആകെ ലഭിച്ച പിഴത്തുക. ഇതിൽ മുംബൈ പോലീസും റെയിൽവേയും ഈടാക്കിയ പിഴത്തുകയും ഉൾപ്പെടും.

മാസ്‌ക് ധരിക്കാത്തവർക്ക് 200 രൂപയാണ് ബ്രിഹാൻ മുംബൈ കോർപറേഷൻ പിഴയിടുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടർന്ന് മാസ്‌ക് ഉൾപ്പെടെ ഇവിടെ കർശനമാക്കുകയും ചെയ്തിരുന്നു. രോഗവ്യാപനം കൂടുതലായിട്ടും ജനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ വന്നതോടെയാണ് പിഴത്തുകയും കൂട്ടിയത്.

കൊറോണയുടെ രണ്ടാം തരംഗത്തിലും മഹാരാഷ്ട്രയിൽ രോഗവ്യാപനവും മരണ നിരക്കും കൂടുതലായിരുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് നിലവിൽ മഹാരാഷ്ട്രയിൽ 1,24,994 സജീവ കേസുകളാണ് ഉള്ളത്.

കൊറോണ മഹാമാരിയെ തുടർന്നാണ് രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയത്. കൊറോണ മുൻ കരുതൽ നിർദ്ദേശങ്ങളായ മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ലംഘിക്കുന്നവർക്ക് പിഴ ഏർപ്പെടുത്തുകയും പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

Related Articles

Back to top button