IndiaLatest

എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളില്‍ ഇന്ത്യന്‍ ഹോക്കി ചരിത്രവും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രവും എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഒഡീഷയുടെ ഹോക്കി ചരിത്രവും രണ്ട് ലോകകപ്പുകളുടെ ആതിഥേയത്വവും ഇതില്‍ ഉള്‍പ്പെടും.

2023 ലെ പുരുഷ ഹോക്കി ലോകകപ്പിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2036 ല്‍ ഒഡീഷ ഒരു പ്രത്യേക സംസ്ഥാനമായി രൂപീകരിച്ചതിന്റെ നൂറാം വാര്‍ഷികമാണ്. 100 ഒളിമ്പ്യന്‍മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button