KeralaLatest

വിദ്യാര്‍ഥികള്‍ക്കായി പലിശ രഹിത വായ്‌പ

“Manju”

തിരുവനന്തപുരം: പഠനത്തിനുവേണ്ടി ഡിജിറ്റല്‍ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വായ്‌പ പദ്ധതി ഒരുക്കി സഹകരണ വകുപ്പ്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്.പലിശ രഹിത വായ്‌പയാണ് വിദ്യാര്‍ഥികള്‍ക്കായി നല്‍കുക എന്നാണ് സഹകരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.

സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളുമാണ് ഈ പദ്ധതിക്ക് വേണ്ടി വായ്‌പ നല്‍കുന്നത്. ഇത് സംബന്ധിച്ച്‌ ഉത്തരവ് സഹകരണ വകുപ്പ് പുറപ്പെടുവിച്ചു എന്നാണ് റിപ്പോര്‍ട്ട് .ഒരു വിദ്യാര്‍ഥിക്ക് മൊബൈല്‍ വാങ്ങാന്‍ 10,000 രൂപ വായ്‌പ നല്‍കും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നല്‍കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. നാളെ മുതല്‍ ജൂലൈ 31 വരെ വിദ്യാര്‍ഥികള്‍ക്ക് വായ്‌പ നല്‍കും.

Related Articles

Back to top button