ErnakulamKeralaLatest

കൊച്ചിയില്‍ നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: കൊച്ചിയില്‍ നടി ഷംനാകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, ശരത്, കയ്പമംഗലം സ്വദേശി അഷറഫ് എന്നിവരാണ് പിടിയിലായത്. നടിയുടെ വീട്ടിലെത്തിയ സംഘം വീടിന്റെയും പരിസരത്തിന്റെയും ദൃശ്യം പകര്‍ത്തുകയും പണം നല്‍കിയില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. നടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരെ റിമാന്‍ഡുചെയ്തു.

Related Articles

Back to top button