Uncategorized

ആര്‍ദ്ര കേരളം പുരസ്കാരം ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിന്

“Manju”

പി.വി.എസ്
മലപ്പുറം: നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായ 2018-19വര്‍ഷത്തെ ആര്‍ദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ രണ്ടാം സ്ഥാനത്തോടെ ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിനു അഭിമാന നേട്ടം.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
2018-19 വര്‍ഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ ആരോഗ്യ അനുബന്ധ പദ്ധതികളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
രണ്ടാം സ്ഥാനം ലഭിച്ച ആലംകോടിനു 3 ലക്ഷം രൂപ പാരിതോഷികം ലഭിക്കും.
മെഡിക്കൽ ഓഫീസർ ഡോക്ടർ ജുൽനയുടെയും, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശന്റെയും, ജീവനക്കാരുടെയും നേതൃത്വത്തിലുള്ള കൂട്ടായ പരിശ്രമമാണ് അഭിമാനകരമായ ഈ നേട്ടം കൈവരിക്കുന്നതിനു സഹായകരമായത്.

Related Articles

Check Also
Close
  • ….
Back to top button