KeralaLatest

പാലക്കാട്‌ ജില്ലയിൽ 5000 പേർക്കുള്ള ഭക്ഷണ വിതരണം തുടങ്ങി

“Manju”

സ്വന്തം ലേഖകൻ

നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച ജില്ലയിൽ 5000 പേർക്ക് സർക്കാർ സമൂഹ അടുക്കള വഴി അന്നദാനം നൽകുന്നത് ചിറ്റൂർ താലൂക്കിലെ പെരുമാട്ടി ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ചു. ശാന്തിഗിരി ആശ്രമം ഇൻ ചാർജ് സ്വാമി അർച്ചിത് ജ്ഞാന തപസ്വി, ബഹു:ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻ കുട്ടിക്ക് നൽകി ഈ കർമത്തിന് തുടക്കം കുറിച്ചു. ആദരണീയ ജനനി രമ്യ പ്രഭ ജ്ഞാന തപസ്വിനി, വി. എസ്. എൻ. കെ സീനിയർ കൺവീനർ ശ്രീ. ബി. ശ്രീധരൻ, മാതൃമണ്ഡലം ഗവേർണിംഗ് കമ്മിറ്റി അംഗം ശ്രീമതി രാധദേവി, പാലക്കാട്‌ ഏരിയ സീനിയർ മാനേജർ അശോക്. പി. ജെ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലയിലെ പത്തു പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായാണ് 5000 പേർക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്.

 

Related Articles

Leave a Reply

Back to top button