India

ബംഗളൂരുവിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ

“Manju”

ബംഗളൂരു : കർണാടകയിൽ മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളെ അറസ്റ്റ് ചെയ്ത് പോലീസ്. ദമ്പതികൾ ഉൾപ്പെടെ 10 പേരെയാണ് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ബനസ്‌വാഡി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിലായവരിൽ രണ്ട് പേർ പുരുഷന്മാരും, എട്ട് പേർ സ്ത്രീകളുമാണ്. ഇതിൽ ഒരു സ്ത്രീ ബംഗ്ലാദേശ് സ്വദേശിനിയാണ്. അനിൽ, ആനന്ദ് എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാർ. അനിലിന്റെ ഭാര്യയാണ് ബംഗ്ലാദേശ് സ്വദേശിനിയെന്നാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ മൊബൈൽ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

ബനസ്‌വാഡിയിൽ പേയിംഗ് ഗസ്റ്റുകളായി താമസിച്ചായിരുന്നു യുവതികൾ മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മനുഷ്യക്കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അറസ്റ്റിലായവരിൽ നിന്നും ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button