IndiaLatest

കോവിഡ് വ്യാപനം; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

“Manju”

ന്യൂഡല്‍ഹി: കൊവിഡ് കണക്ക് കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡ് കേസുകള്‍ കുറക്കാന്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. ഏഴ് ജില്ലകളില്‍ ടി.പി ആര്‍ കൂടുതലാണ്. എല്ലാ ജില്ലകളിലും ടി.പി ആര്‍ അഞ്ച് ശതമാനത്തിന് താഴെയെത്തിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

സംസ്ഥാനത്ത് ആറു ജില്ലകളില്‍ കേസുകള്‍ ആയിരത്തിനു മുകളിലാണ്. രണ്ടായിരത്തിനു മുകളിലാണ് മലപ്പുറം ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍. കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നീ ജില്ലകളില്‍ മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുള്ളത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനു താഴേക്ക് വരുന്നതേയില്ല. ഇന്നും 10.36 ശതമാനമാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം തന്നെ മുമ്പില്‍. 1992 പേര്‍, ആറു ജില്ലകളില്‍ ആയിരത്തിനുമുകളിലാണ് സമ്പര്‍ക്കരോഗികള്‍. കണ്ണൂര്‍ 889, ആലപ്പുഴ 848, കാസര്‍ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നീ ജില്ലകളാണ് സമ്പര്‍ക്കത്തിലൂടെ ആയിരത്തില്‍ താഴെയുള്ളത്. 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 11,629 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,07,925 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 28,89,186 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 3,82,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Related Articles

Back to top button