India

വംശനാശഭീഷണി നേരിട്ട  പന്നികളെ വളർത്തി കാട്ടിലേക്ക് വിട്ടയച്ചു.

“Manju”

അസം: വംശനാശ ഭീഷണി നേരിട്ടിരുന്ന ലോകത്തിലെ ഏറ്റവും ചെറിയ പിഗ്മി ഹോഗ് ഇനത്തിൽപ്പെട്ട പന്നികളെ കാട്ടിലേക്ക് വിട്ടയച്ച് മൃഗസംരക്ഷകർ. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ജനസംഖ്യ വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. 12ഓളം പന്നികളെയാണ് കാട്ടിലേക്ക് വിട്ടയച്ചത്.

ഉയരമുള്ളതും നനഞ്ഞതുമായ പുൽമേടുകളിൽ താമസിക്കുന്ന പിഗ്മി ഹോഗ് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലാണ് ആദ്യമായി കണ്ടെത്തിയത്. 1960ൽ ഇവയ്ക്ക് വംശനാശം സംഭവിച്ചുവെന്നാണ് ഗവേഷകർ കരുതിയിരുന്നത്. എന്നാൽ 1971ൽ അസമിൽ ഇവയെ വീണ്ടും കണ്ടെത്തുകയായിരുന്നു.

1993 വരെ അസമിലെ മനസ് നാഷണൽ പാർക്കിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിരുന്നത്. തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ നിരവധി പേരുടെ സഹായത്തോടെ സംരക്ഷണ പദ്ധതി ആരംഭിക്കുകയായിരുന്നു. 1996ൽ കാപ്റ്റീവ് ബ്രീഡിംഗ് സ്‌കീമിൽ ഉൾപ്പെടുത്തി ഇവയുടെ ജനസംഖ്യ ഉയർത്താൻ തീരുമാനിച്ചു.

ജനസംഖ്യ ഉയർന്നതോടെ 2000 മുതൽ പന്നികളെ മറ്റ് കാടുകളിൽ വിട്ടയ്ക്കുന്നിരുന്നു. 14 എണ്ണത്തെയാണ് കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ കാടുകളിൽ വിട്ടയച്ചത്. കാപ്റ്റീവ് സ്‌കീമിൽ നിലവിൽ 70ഓളം പന്നികളുണ്ട്. അടുത്ത നാല് വർഷത്തിനിടെ 60 പന്നികളെ കാട്ടിലേക്ക് വിട്ടയക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് പദ്ധതിയുടെ ഫീൽഡ് ഗവേഷകൻ ധ്രിതിമാൻ ദാസ് പറഞ്ഞു.

Related Articles

Back to top button