IndiaLatest

ഇന്ധന നികുതിയില്‍ നിന്നുള്ള ഒരു വിഹിതം കോവിഡ് ബാധിതര്‍ക്ക് നല്‍കണം: രാഹുല്‍ ഗാന്ധി

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന നികുതിയില്‍ നിന്നുള്ള ഒരു വിഹിതം കോവിഡ് ബാധിതര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍-ഡീസല്‍ നികുതി പിരിവിന്റെ ഒരു ചെറിയ ഭാഗത്തിന് കോവിഡ് ബാധിതര്‍ അര്‍ഹരാണ്. ഈ മഹാമാരിക്കിടയില്‍ ജനങ്ങളെ സഹായിക്കാനുള്ള അവസരമെന്ന നിലയില്‍ മോദി സര്‍ക്കാര്‍ പിന്‍മാറുരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത്രയും വലിയ തുക നല്‍കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് മാത്രമാണ് നാല് ലക്ഷം രൂപ കൊടുക്കാന്‍ വകുപ്പുള്ളത്. കോവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് നിയമപ്രകാരം നാല് ലക്ഷം രൂപ നല്‍കാനാവില്ല. മാത്രമല്ല ലക്ഷക്കണക്കിന് ആളുകള്‍ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം നാല് ലക്ഷം രൂപ വീതം നല്‍കുന്നത് അപ്രായോഗികമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Related Articles

Back to top button