InternationalLatest

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി

“Manju”

കൊളംബോ: ജൂലൈയില്‍ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഇന്നലെ കൊളംബോയിലെത്തിയത്. ദ്രാവിഡ് പരിശീലക റോളിലെത്തുമ്പോള്‍ ടീമിനെ നയിക്കുന്നത് ധവാനാണ്. പരമ്പര നേടുക മാത്രമാണ് ലക്ഷ്യമെന്നതിനാല്‍ ഓരോ ചുവടും ഇന്ത്യ ശ്രദ്ധയോടെയാവും മുന്നേട്ടുവയ്ക്കുക.

ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഏറെ ശ്രദ്ധകൊടുക്കുമെന്നും എല്ലാവരും അവസരം പ്രതീക്ഷിക്കുന്നുണ്ടെന്നും ദ്രാവിഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. സീനിയര്‍ താരങ്ങളിലെങ്കിലും പരമ്പര സ്വന്തമാക്കാന്‍ കഴിവുള്ള മികച്ച താരനിരയാണ് ഇന്ത്യയ്ക്കുള്ളത്. എന്നാല്‍ ഓപ്പണിംഗില്‍ ധവാനൊടൊപ്പം ആരെന്നത് ആരാധകരുടെ ഇടയില്‍ വലിയ ചോദ്യമാണ്.

Related Articles

Back to top button