KeralaLatest

വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നു

“Manju”

Janmabhumi| വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം  ഒഴിയുന്നു; ഔദ്യോഗിക വസതി ഒഴിഞ്ഞു

ശ്രീജ.എസ്

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കാലാവധി പൂര്‍ത്തിയാകും മുന്‍പാണ് സ്ഥാനം ഒഴിയുന്നത്. ഇതിനു മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാര്‍ട്ടണ്‍ ഹില്ലിലെ വസതിയിലേക്കാണ് മാറിയത്. അനാരോഗ്യം മൂലമാണ് സ്ഥാനം ഒഴിയല്‍. കുറച്ചു ദിവസം ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭരണപരിഷ്‌കരണ കമ്മിഷന്‍ അഞ്ചോളം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെങ്കിലും കാര്യമായി ഒന്നും സര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല.

Related Articles

Back to top button