KeralaLatest

ബസ് ഉടമയുടെ വീടിനു മുന്നില്‍ സമരവുമായി കിടപ്പുരോഗിയും കുടുംബവും

“Manju”

കൊല്ലം: കടയ്ക്കലില്‍ ബസ് ഉടമയുടെ വീടിനു മുന്നില്‍ സമരവുമായി കിടപ്പുരോഗിയും കുടുംബവും. അഞ്ചല്‍ നെടിയറ സ്വദേശി സോജിത്തും കുടുംബമാണ് ഭൂമി ഇടപാടിന്റെ പണത്തിനായി സമരം തുടങ്ങിയത്. സാമ്പത്തികബാധ്യത തീര്‍ക്കാനായി സോജിത്തിന്റെ പേരില്‍ ഉണ്ടായിരുന്ന രണ്ടരയേക്കര്‍സ്ഥലം വര്‍ഷങ്ങള്‍ക്ക്മുന്‍പ് ബസ് ഉടമയ്ക്ക് വിറ്റതിന് പിന്നാലെയാണ് പ്രശ്‌നത്തിശ്‌നന്റെ തുടക്കം. ഇരുപത്തിയാറു ലക്ഷം രൂപ ലഭിക്കാനുണ്ട്. പണം കൈവശം തന്നിട്ട് തിരികെ വാങ്ങി കബളിപ്പിച്ചതായും സോജിത്ത് പറയുന്നു. അപകടത്തെ തുടര്‍ന്ന് തളര്‍ന്ന ശരീരവുമായി ഇതേപോലെ പലവട്ടംഅഞ്ചല്‍ നെടിയറ സ്വദേശിയായ സോജിത്ത് സമരം ചെയ്തിട്ടുണ്ട്.

ഏറെ നാളായി പണം ലഭിക്കാനായി പല സമരങ്ങള്‍ ചെയ്‌തെങ്കിങ്കിലും ഫലമുണ്ടായിട്ടില്ല. ഇതേ രീതിയില്‍ നേരത്തെ സമരം ചെയ്തപ്പോള്‍ ലഭിച്ച ഉറപ്പ് പാലിച്ചില്ലെന്നാണ് പരാതി. വിഷയത്തില്‍ പലവട്ടം പൊതുപ്രവര്‍ത്തകരും പൊലീസും ഇടപെട്ടതാണ്. സിപി എം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സോജിത്തിന് പിന്തുണയുമായി ഉണ്ടെങ്കിലും പരിഹാരമാകുന്നില്ല. വിഷയത്തില്‍ ആരോപണ വിധേയനായ ബസ ്ഉടമയുടെ വിശദീകരണം
ലഭിച്ചിട്ടില്ല.

Related Articles

Check Also
Close
  • ….
Back to top button