IndiaLatest

ഒളിമ്പിക്‌സ് അന്താരാഷ്ട്ര യോഗ്യത നേടുന്ന ആദ്യ വനിതാ താരം

“Manju”

ന്യൂഡല്‍ഹി: ഒളിമ്പിക്‌സിന് ആദ്യ യോഗ്യതാ നേട്ടവുമായി ഇന്ത്യന്‍ വനിതാ താരം. മാനാ പട്ടേലാണ് ആഗോളതലത്തിലെ അംഗീകാരം നേടിക്കൊണ്ട് ടോക്കിയോ ടിക്കറ്റ് നേടിയത്. ഇത്തവണ ഒളിമ്പിക്‌സ് അന്താരാഷ്ട്ര യോഗ്യത നേടുന്ന ലോകത്തിലെ ആദ്യ വനിതാ കായികതാരവും ഇന്ത്യയിലെ കായികതാരങ്ങളില്‍ മൂന്നാമത്തെ താരവുമാണ് മാനാ പട്ടേല്‍. നീന്തലിലെ ബാക് സ്‌ട്രോക് ഇനത്തിലെ മികച്ച താരമാണ് മാനാ. ഒരു രാജ്യത്തുനിന്നും ഒരു പുരുഷതാരത്തിനും ഒരു വനിതാ താരത്തിനുമാണ് യൂണിവേഴ്‌സാലിറ്റി ക്വാട്ട എന്ന മാനദണ്ഡ പ്രകാരം അനുമതി ലഭിക്കുക.

ടോക്കിയോ ഒളിമ്പിക്‌സിലെ 100 മീറ്റര്‍ കായിക ഇനത്തിലാണ് മാനാ പട്ടേല്‍ ഇറങ്ങുക. മാനായ്‌ക്കൊപ്പം പുരുഷ താരങ്ങളായ ശ്രീഹരി നടരാജും മലയാളി താരം സജന്‍ പ്രകാശും മികച്ച സമയനേട്ടത്തോടെ യോഗ്യത നേടിയിരുന്നു. 2019ല്‍ കണങ്കാലിലെ പരിക്കുമൂലം പല മത്സരങ്ങളും നഷ്ടമായിട്ടും ശക്തമായി നീന്തല്‍കുളത്തിലേക്ക് തിരികെ എത്തിയാണ് മാനാ പട്ടേല്‍ ഒളിമ്പിക്‌സിനായി പോകുന്നത്. ഉസ്ബക്കിസ്താനിലെ മത്സരത്തില്‍ കുറിച്ച ഒരു മിനിറ്റും നാലു സെക്കന്റുമാണ് മാനായ്ക്ക് ഗുണമായത്.

Related Articles

Back to top button