Thrissur

കാന നിർമ്മാണം തുടങ്ങി; തളിക്കുളത്ത് വെള്ളക്കെട്ടിന് പരിഹാരമാവുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തളിക്കുളം ഗ്രാമപഞ്ചായത്തിൽ വെള്ളക്കെട്ടിന് പരിഹാരമായി കാന നിർമ്മാണം തുടങ്ങി. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം മുതൽ ഹാഷ്മി നഗർ റോഡ് വരെയുള്ള 256 മീറ്റർ കാന നിർമ്മാണമാണ് ആരംഭിച്ചത്.
ഇത് പൂർത്തിയായൽ കാലവർഷത്തിൽ ഈ ഭാഗത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമാകും.
മുൻ എം പി സി എൻ ജയദേവൻ അനുവദിച്ച 14 ലക്ഷം രൂപയും തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ 7.9 ലക്ഷവും ചിലവഴിച്ചാണ് കാന നിർമ്മാണം നടക്കുന്നത്.
2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ രൂക്ഷമായി വെള്ളക്കെട്ട് അനുഭവപ്പെട്ട പ്രദേശങ്ങളിലാണ് കാന നിർമ്മാണം. കഴിഞ്ഞ വർഷങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സബ് സെന്ററുകളിലാണ് നടത്തിയിരുന്നത്.
തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഐ സജിത പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എം. കെ. ബാബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ രാമകൃഷ്ണൻ, വാർഡ് മെമ്പർമാരായ പി.എ ഷിഹാബ്, .ജില്ലാ നിർമിതി അസിസ്റ്റന്റ് എൻജിനീയർ സുമേഷ് പദ്ധതി വിശദീകരണം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ എം ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button