KeralaLatestThrissur

ലൈഫ് – പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ നഗരസഭയിൽ നിർമ്മിച്ച 74 വീടുകളുടെ താക്കോൽദാനം നടത്തി.

“Manju”

ബിന്ദുലാൽ തൃശൂർ

ഇരുപതാം വാർഡായ പാലിയം തുരുത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനകർമ്മം അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ നിർവ്വഹിച്ചു. മൂന്ന് കോടിയിലേറെ രൂപയാണ് ഈ വാർഡിൽ ഭവന പദ്ധതിക്കായി ചെലവ് വന്നിട്ടുള്ളത്. നഗരസഭ ഇതുവരെ 1030 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞു.

ഏറ്റവും കൂടുതൽ വീടുകൾ നൽകിയ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാർ അവാർഡും കൊടുങ്ങല്ലൂർ നഗരസഭയ്ക്കായിരുന്നു.
നഗരസഭയിൽ ഇനിയും വീടുകൾ ലഭിക്കാത്തവർക്ക് വീടുകൾ നൽകുമെന്ന് അധ്യക്ഷത വഹിച്ച ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.

സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീട് നിർമ്മിക്കുവാൻ പണമില്ലാത്തവർക്കും വീടും ഭൂമിയും ഇല്ലാത്തവർക്കും അപേക്ഷ നൽകാം. ആഗസ്റ്റ് 14 വരെ അപേക്ഷ ഓൺലൈൻ വഴിയാണ് സ്വീകരിക്കുക.

Related Articles

Back to top button