KeralaLatest

കുടിശിക വരുത്തിയ വൈദ്യുതി ഉപഭോക്താക്കളുടെ കണക‍്ഷൻ ഉടൻ വിഛേദിക്കും

“Manju”

കൊച്ചി: കുടിശിക വരുത്തിയ വൈദ്യുതി ഉപഭോക്താക്കൾക്ക് ഉടൻ കണക‍്ഷൻ വിഛേദിക്കാനുള്ള നോട്ടിസ് നൽകാൻ കെഎസ്ഇബി നിർദേശം. കുടിശിക പിരിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നു വൈദ്യുതി ബോർഡ്. എക്സിക്യൂട്ടീവ് എൻജിനീയർമാർക്കു ഫോൺ സന്ദേശമായാണ് അറിയിപ്പ്. 15 ദിവസത്തെ നോട്ടിസ് കാലാവധി കഴിയുന്നതോടെ കുടിശികയുള്ളവരുടെ കണക‍്ഷൻ വിഛേദിക്കും.
ലോക്ഡൗൺ കാലത്തു വൈദ്യുതി കണക‍്ഷൻ വിഛേദിക്കില്ലെന്നു സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. ലോക്ഡൗൺ സമയത്ത് ഇതുപോലെ നോട്ടിസ് നൽകിയെങ്കിലും പരാതികളും വിമർശനങ്ങളും ഉയർന്നതോടെ തീരുമാനം പിൻവലിച്ചു. 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള ബിൽ അടയ്ക്കാൻ ഡിസംബർ 31 വരെ സമയം നൽകുകയും ഗഡുക്കളായി അടയ്ക്കാൻ അവസരം നൽകുകയും ചെയ്തു.

Related Articles

Back to top button