IndiaLatest

മോഡല്‍ മരിച്ച നിലയില്‍

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടിയും മോഡലുമായ യുവതിയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിനി മജ്ഞുഷ നിയോഗിയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മോഡല്‍ ബിദിഷ ദി മജൂംന്താര്‍ നിയോഗിയുടെ സുഹൃത്താണ്.

രാവിലെയാണ് നിയോഗിയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഏറെ വൈകിയും മുറിയ്‌ക്ക് പുറത്തേക്ക് ഇറങ്ങാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറി തുറന്ന് നോക്കുകയായിരുന്നു. അപ്പോഴാണ് സീലിംഗില്‍ തൂങ്ങിയ നിലയില്‍ നിയോഗിയെ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

Related Articles

Back to top button