KeralaLatest

സംസ്ഥാനം പച്ചക്കറി ഉല്‍പാദനത്തില്‍ മുന്നേറുന്നതായി മന്ത്രി എ.കെ.ശശീന്ദ്രന്‍

“Manju”

കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഇടപെടല്‍ വഴി സംസ്ഥാനം പച്ചക്കറി ഉല്‍പാദന മേഖലയില്‍ മുന്നേറുന്നതായി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് തന്നെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇതിനെല്ലാമായാണ് കര്‍ഷകര്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഫലവൃക്ഷത്തൈകള്‍, പച്ചക്കറിത്തൈകള്‍ എന്നിവ ഞാറ്റുവേല ചന്തകള്‍ വഴി കൃഷിഭവന്‍ ജനങ്ങളില്‍ എത്തിക്കുന്നത്. പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റവും സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുന്ന ഒരുകോടി ഫലവൃക്ഷത്തൈ വിതരണ ഉദ്ഘടനവും ചടങ്ങില്‍ നടത്തി. കര്‍ഷകര്‍ക്കാവശ്യമായ എല്ലാ ഇനം നടീല്‍ വസ്തുക്കളും ഞാറ്റുവേല ചന്ത വഴി വിപണനം നടത്തുന്നുണ്ട്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എം.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. കാക്കൂര്‍ കൃഷി ഓഫീസര്‍ വി.പി.നന്ദിത സ്വാഗതവും കൃഷി അസ്‌ഡിസ്റ്റന്റ് അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.

Related Articles

Check Also
Close
Back to top button