LatestThiruvananthapuram

കര്‍ശന പരിശോധന, നിശ്ചലമായി തലസ്ഥാനം

“Manju”

തിരുവനന്തപുരം: വാരാന്ത്യ ലോക്ഡൗണിന്റെ രണ്ടാം ദിനമായ ഇന്നും തലസ്ഥാനനഗരി നിശ്ചലം. ഇന്നലെയുള്ള നിയന്ത്രണത്തില്‍ നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും രാവിലെ 8 മുതല്‍ പൊലീസ് പരിശോധന ആരംഭിച്ചു. നിയമം ലംഘിച്ചവര്‍ക്ക് പിഴ നല്‍കി. ഗ്രാമപരിധികളിലും, നഗരപരിധികളിലും ജില്ലാ അതിര്‍ത്തികളിലും പൊലീസ് പരിശോധനയുണ്ടായിരുന്നു. മെഡിക്കല്‍ സ്റ്റോറുകളും, പാല്‍, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രമേ തുറന്ന് പ്രവര്‍ത്തിച്ചുള്ളൂ. ഹോട്ടലുകളില്‍ ടേക്ക് എവേ സംവിധാനം അനുവദിച്ചില്ല. ഹോം ഡെലിവറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല.

തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങള്‍ സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കൂടുതല്‍ പട്രോളിംഗ് സംഘങ്ങളെ എല്ലാ സ്റ്റേഷന്‍ പരിധികളിലും നിയോഗിച്ചിരുന്നു. നഗരാതിര്‍ത്തികള്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച്‌ അടച്ചും പരിശോധന നടത്തിയിരുന്നു.

Related Articles

Back to top button