IndiaLatest

കോവിഡ് രോഗമുക്തര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഐ.സി.എം.ആര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡില്‍ നിന്നും മുക്തരായവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഐ.സി.എം.ആര്‍. രോഗമുക്തരായവര്‍ക്ക് ഒരു ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഡെല്‍റ്റ പ്ലസിനെതിരെ മികച്ച പ്രതിരോധ ശേഷി നല്‍കുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. അടുത്തിടെ നടത്തിയ പഠനത്തിലാണ് ഐ.സി.എം.ആറിന്റെ കണ്ടെത്തല്‍.

കോവിഷീല്‍ഡിന്റെ ഒരു ഡോസ് മാത്രമോ രണ്ട് ഡോസുകള്‍ പൂര്‍ണമായോ സ്വീകരിച്ചവരേക്കാള്‍ പ്രതിരോധശേഷി വാക്‌സിന്‍ സ്വീകരിക്കുന്ന രോഗമുക്തരായ ആളുകള്‍ക്ക് ലഭിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. രോഗമുക്തി നേടിയവര്‍ക്ക് പുതിയ വകഭേദങ്ങളെ ഉള്‍പ്പെടെ പ്രതിരോധിക്കാന്‍ ഒരു ഡോസ് വാക്‌സിന്‍ തന്നെ ധാരളമാണെന്നാണ് ഐ.സി.എം.ആറിന്റെ വിലയിരുത്തല്‍.

B.1.617.2 എന്ന ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ചുണ്ടായതാണ് AY.1 അഥവാ ഡെല്‍റ്റ പ്ലസ്. നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. 60ഓളം ആളുകളാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച്‌ വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത്. അമേരിക്ക, യുകെ, ജപ്പാന്‍, റഷ്യ, ചൈന, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിരവധിയാളുകള്‍ക്ക് ഡെല്‍റ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.

Related Articles

Back to top button