![](https://i0.wp.com/santhigirinews.org/wp-content/uploads/2021/07/5-16.jpg?resize=780%2C470&ssl=1)
ഫറോക്ക്: ”നമ്മള് ബേപ്പൂര്‍” എന്ന പദ്ധതിയുടെ ഭാഗമായി പെരുമുഖം കാര്‍ഷിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കല്ലുവളപ്പില്‍ 24 സെന്റ് സ്ഥലത്ത് ഇടവിളകൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു. നടീല്‍ ഉദ്ഘാടനം ബേപ്പൂര്‍ ഡവലപ്പ്മെന്റ് മിഷന് ചെയര്മാന് എം.ഗിരീഷ് നിര്‍വഹിച്ചു.18-ാം ഡിവിഷന് കൗണ്‍സിലര്‍ കൊടക്കാട് മുഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.പി മുഹമ്മദ്, ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എം.സമീഷ്, കൗണ്‍സിലര്‍ പി.രവി, സി.ഷിജു, എന്‍.മനോജ്, എന്‍.രാജീവന് എന്നിവര്‍ പരിപാടിയില്‍ പങ്ക് എടുത്തു. എം.സജു സ്വാഗതവും സുരജിത്ത് നന്ദിയും പറഞ്ഞു.