Latest

ഫൈനല്‍ ലക്ഷ്യമിട്ട്​ അര്‍ജന്‍റീന

“Manju”

റി​യോ ഡെ ​ജ​നീ​റോ: ബ്രസീല്‍ നേരത്തേ ഇരിപ്പുറപ്പിച്ച കോ​പ അ​മേ​രി​ക്ക ഫൈനല്‍ ലക്ഷ്യമിട്ട്​ ല​യ​ണ​ല്‍ മെ​സ്സി​യും സം​ഘ​വും ഇ​റ​ങ്ങു​ന്നു. ര​ണ്ടാം സെ​മി പോ​രാ​ട്ട​ത്തി​ല്‍ അ​ര്‍​ജ​ന്‍​റീ​ന​ക്ക്​ കൊ​ളം​ബി​യ​യാ​ണ്​ എ​തി​രാ​ളി​ക​ള്‍. ഇ​ന്ത്യ​ന്‍ സ​മ​യം ബു​ധ​നാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ മ​ത്സ​രം. അര്‍ജന്‍റീന വിജയിക്കുകയാണെങ്കില്‍ കാല്‍പന്ത്​ പ്രേമികള്‍ കാത്തിരിക്കുന്ന സ്വപ്​ന ഫൈനലിന്​ കളമൊരുങ്ങും. 2007 കോപ്പയിലാണ്​ ബ്രസീലും അര്‍ജന്‍റീനയും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്​. അന്ന്​ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക്​ ബ്രസീല്‍ വിജയിച്ചിരുന്നു.

1993ല്‍ ​കോ​പ​യി​ല്‍ ഡീ​ഗോ സി​മി​​യോ​ണി​യും ഗ​ബ്രി​യേ​ല്‍ ബാ​റ്റി​സ്​​റ്റ്യൂ​ട്ട​യും അ​ട​ങ്ങു​ന്ന ടീം ​മു​ത്ത​മി​ട്ട​തി​നു​ശേ​ഷം അ​ര്‍​ജ​ന്‍​റീ​ന ഇ​തു​വ​രെ ഫു​ട്​​ബാ​ളി​ലെ മേ​ജ​ര്‍ ട്രോ​ഫി​യൊ​ന്നും നാ​ട്ടി​ലെ​ത്തി​ച്ചി​ട്ടി​ല്ല. ദീ​ര്‍​ഘ​മാ​യ ആ ​ഇ​ട​വേ​ള അ​വ​സാ​നി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ്​ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സ്സി​യും സം​ഘ​വും ഇ​റ​ങ്ങു​ന്ന​ത്.

Related Articles

Back to top button