KannurKeralaLatestThiruvananthapuram

ഇരുപതിലധികം കോവിഡ് രോഗികളായാല്‍ വാര്‍ഡ് മുഴുവന്‍ കണ്‍ടെയ്ന്‍മെന്റ് സോണാക്കും

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട് : നഗരസഭാ, കോര്‍പ്പറേഷന്‍ പരിധിയിലെ ഒരു വാര്‍ഡില്‍ അഞ്ച് കുടുംബങ്ങളിലായി ഇരുപതില്‍ അധികം കോവിഡ് പോസിറ്റീവ് കേസുകളുണ്ടെങ്കില്‍ വാര്‍ഡ് മുഴുവനും കണ്‍ടെയ്‌ന്‍മെന്റ് സോണാക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ഇവിടങ്ങളിലെ സെക്രട്ടറിമാര്‍ക്ക് മൈക്രോ കണ്‍ടെയ്‌ന്‍മെന്റ് സോണുകള്‍ നിര്‍ദേശിക്കാം. ഇവ ജില്ലാ ദുരന്തനിവാരണ സമിതി പരിശോധിച്ചതിന് ശേഷമേ അംഗീകരിക്കുകയുള്ളൂ. മൈക്രോ കണ്‍ടെയ്‌ന്‍മെന്റ് സോണായ വാര്‍ഡില്‍ പ്രദേശത്തിന് പുറത്തുനിന്ന് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വാര്‍ഡ് കണ്‍ടെയ്‌ന്‍മെന്റ് സോണാക്കും.

ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമായ കണ്‍ടെയ്‌ന്‍മെന്റ് സോണുകളുടെ മാപ്പ് പോലീസ് പരിശോധിക്കണം. പ്രദേശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള കവാടം വ്യക്തമായി തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും വേണം. കണ്‍ടെയ്‌ന്‍മെന്റ് സോണുകളിലേക്കുള്ള മറ്റെല്ലാവഴികളും ബാരിക്കേഡ് ഉപയോഗിച്ച്‌ അടയ്ക്കും. ഇവിടെ ആളുകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ അറിയിക്കണം. താലൂക്ക് ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ ജില്ലാഭരണകൂടത്തിന് എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണം.

Related Articles

Back to top button