IndiaLatest

കൃഷി പദ്ധതിക്കായി 16,000 കോടി വകയിരുത്തി കേന്ദ്രം

“Manju”

Image result for കൃഷി പദ്ധതിക്കായി 16,000 കോടി  വകയിരുത്തി കേന്ദ്രം

ശ്രീജ.എസ്

ന്യൂഡല്‍ഹി : കര്‍ഷകരുടെ സുരക്ഷ ഉറപ്പു വരുത്തുകയെന്ന ഉദ്ദേശത്തോടെ പതിനാറായിരം കോടി രൂപ മാറ്റി വെച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 2021-22 വര്‍ഷത്തേക്കുള്ള ഫസല്‍ ഭീമ യോജന പദ്ധതിക്കു വേണ്ടിയാണ് ഇത്രയും ഭീമമായ സംഖ്യ വകയിരുത്തിയത്. കര്‍ഷകര്‍ക്ക്, ഏറ്റവും ഉപകാരങ്ങള്‍ എത്തിക്കുക, അവരുടെ വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷത്തേതിലെ അപേക്ഷിച്ച്‌ 305 കോടി അധികം മാറ്റിവെച്ചത്.

കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ നല്ല, സമീപനവും, കടപ്പാടും വ്യക്തമാക്കുന്നുവെന്ന് കൃഷി മന്ത്രാലയം അറിയിച്ചു. കാര്‍ഷിക രംഗത്ത് കൂടുതല്‍ വികസനം വരണം എന്നാണ് സര്‍ക്കാറിന്റെ താല്‍പര്യമെന്ന് മന്ത്ര്യാലയം കൂട്ടിചേര്‍ത്തു. പുതിയ പദ്ധതിയനുസരിച്ച്‌, ഇന്‍ഷുറന്‍സ് , വിളവെടുക്കുന്നതില്‍ നിന്ന് തുടങ്ങി കൊയ്ത്തു കഴിഞ്ഞ് വരാന്‍ സാധ്യതയുള്ള കാലത്തെ ദുരന്തങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.

അഞ്ച് വര്‍ഷം മുമ്പ് 2016 ജനുവരി 13 നാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രധാന മന്ത്രി ഫസല്‍ ഭീമ യോജന പദ്ധതി നടപ്പിലാക്കിയത്. രാജ്യത്തെ കര്‍ഷക സമൂഹത്തിനിടിയില്‍ കുറഞ്ഞ ചെലവില്‍ സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യമായിരുന്നു ഈ പദ്ധതിക്കു പിന്നില്‍. പ്രീമിയം അടിസ്ഥാനത്തില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയം ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ഏകദേശം, അഞ്ചു കോടി, അന്‍പത് ലക്ഷത്തിലധികം കര്‍ഷകര്‍ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

Related Articles

Back to top button