KeralaLatest

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗം വ്യാപകം

“Manju”

തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ സംസ്ഥാനത്ത് വ്യാപക തട്ടിപ്പ്. സംസ്ഥാനത്ത് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗം വ്യാപകമാകുന്നു. ലാബുകളുടെ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ഫോട്ടോഷോപ്പ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

കഴിഞ്ഞ ദിവസം കര്‍ണാടക അതിര്‍ത്തിയില്‍ പത്രപ്രവര്‍ത്തകന്‍ അറസ്റ്റിലായിരുന്നു. കര്‍ണാടക പ്രാദേശിക പത്രപ്രവര്‍ത്തകനായ അബ്ദുല്‍ അസീസ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ടെസ്റ്റ് റിസള്‍ട്ടിലെ ക്യൂ ആര്‍ കോഡ് പരിശോധനയും ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Articles

Back to top button