IndiaInternationalKeralaLatest

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട് ഇന്ന് 50 വര്‍ഷം

“Manju”

മനുഷ്യന്റെ ആദ്യ ചാന്ദ്രദൗത്യത്തിന് അരനൂറ്റാണ്ട് പിന്നിടുന്നു. 1969 ജൂലൈ 16 നാണ് അമേരിക്ക അപ്പോളോ-11 എന്ന ബഹിരാകാശ പേടകത്തില്‍ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കുന്നത്. നീല്‍ ആംസ്‌ട്രോംഗ്, മൈക്കിള്‍ കോളിന്‍സ്, എഡ്‌വിന്‍ യൂജിന്‍ അള്‍ഡ്രിന്‍ ജൂനിയര്‍ എന്നിവരായിരുന്നു ആദ്യ ചാന്ദ്രദൗത്യത്തിലെ യാത്രികര്‍.   ഫ്ളോറിഡയിൽ നിന്നാണ് ആംസ്ട്രോങിനെയും ആൽഡ്രിനെയും വഹിച്ച് അപ്പോളോ 11 ചന്ദ്രനിലേയ്ക്ക് കുതിച്ചത്. ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ നാല് ദിവസത്തെ ആകാശ യാത്രയ്‌ക്കൊടുവിൽ  ജൂലൈ 20 ന്  രാത്രി 10.56നാണ് നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ കാലുകുത്തി ചരിത്രം സൃഷ്ടിച്ചത്.മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തി. ‘Sea of tranquility’ അഥവാ ‘പ്രശാന്തിയുടെ സമുദ്രം’ എന്ന് പിന്നീട് അറിയപ്പെട്ട ചന്ദ്രോപരിതലത്തിലാണ് ഇരുവരും ഇറങ്ങിയത്. യന്ത്രമനുഷ്യനെ ഓർമിപ്പിക്കുംവിധമുള്ള വിസ്മയ ഉടുപ്പ് ധരിച്ചുള്ള ഇവരുടെ ചിത്രങ്ങൾ ആർക്കും മറക്കാനാകില്ല. ഇതുവരെ എട്ട് രാജ്യങ്ങളിൽ നിന്നായി 12 പേരാണ് ചന്ദ്രനിൽ കാലുകുത്തിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേയ്ക്കുള്ള ദൂരം 3,56,400 കിലോമീറ്റർ മുതൽ 4,067,00 വരെയാണ്.

Related Articles

Back to top button