IndiaLatest

കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള ‘കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ്’ അടുത്ത വര്‍ഷം മുതല്‍

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്കുള്ള പൊതുയോഗ്യതാ പരീക്ഷകളെക്കുറിച്ച് (സിഇടി) വന്‍ പ്രഖ്യാപനവുമായി കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമനത്തിനായി അടുത്ത വര്‍ഷം ആദ്യം മുതല്‍ രാജ്യത്തുടനീളം ഉദ്യോഗാര്‍ത്ഥികള്‍ക്കായി സിഇടി നടത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സിഇടി നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പരീക്ഷ നടത്താനായിരുന്നു തീരുമാനമെന്നും, കൊവിഡ് മഹാമാരി മൂലം കാലതാമസം നേരിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം എളുപ്പമാക്കുന്നതിനായി പേഴ്‌സണല്‍ & ട്രെയിനിംഗ് വകുപ്പ് നടപ്പാക്കിയ വന്‍ പരിഷ്‌കരണമാണ് ഈ പരീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ക്ക് പ്രധാനമന്ത്രി നല്‍കുന്ന പ്രത്യേക പരിഗണനയുടേയും, രാജ്യത്തൊട്ടാകെയുള്ള യുവാക്കള്‍ക്ക് തുല്യ അവസരം ഒരുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ താത്പര്യത്തിന്റെയും പ്രതിഫലനമാണ് ഈ സുപ്രധാന പരിഷ്‌കരണമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

Related Articles

Back to top button