Latest

ആഘോഷങ്ങള്‍ ഇനി മെട്രോ ട്രെയിനിലാക്കാം

“Manju”

ആഘോഷങ്ങള്‍ക്കു നിറം പകരാന്‍ ജയ്പൂരില്‍ ഇനി മെട്രോ ട്രെയിനുകളും. ജന്മദിനാഘോഷങ്ങള്‍ക്കും സമാന പരിപാടികള്‍ക്കും ജയ്പൂര്‍ മെട്രോയില്‍ കോച്ചുകളോ ട്രെയിന്‍ മുഴുവനായോ വാടകയ്ക്കു ലഭ്യമാകും. വേറിട്ട ആഘോഷം പ്ലാന്‍ ചെയ്യുന്നവര്‍ക്ക് മിതമായ നിരക്കുകളിലാണു മെട്രോ കോര്‍പറേഷന്‍ ആഘോഷ വേദി നല്‍കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു കോച്ചിനു നാലു മണിക്കൂറിന് 5000 രൂപയാണു വാടക.

അധികം വരുന്ന ഓരോ മണിക്കൂറിനും 1000 രൂപ അധികമായി നല്‍കണം. ട്രെയിന്‍ മുഴുവനായി വാടകയ്ക്ക് എടുക്കാനും ഇതേ നിരക്കില്‍ പണം നല്‍കിയാല്‍ മതി. വന്‍ നഷ്ടത്തിലോടുന്ന ജയ്പൂര്‍ മെട്രോയ്ക്കു വരുമാനം കണ്ടെത്താനാണ് പുതിയ പദ്ധതിയുമായി അധികൃതര്‍ കളത്തിലിറങ്ങിയിരിക്കുന്നത്. മുമ്പ് പരസ്യചിത്ര നിര്‍മാണത്തിന്റെ ഷൂട്ടിങ്ങിനും മറ്റും ട്രെയിന്‍ വാടകയ്ക്കു നല്‍കിയിരുന്നു.

ഇതാണു വിപുലപ്പെടുത്തി ജന്മദിനമോ വിവാഹാഭ്യര്‍ഥനയോ ഒക്കെ മെട്രോയില്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു കൂടി ലഭ്യമാക്കിയിരിക്കുന്നത്. ഈവന്റ് മാനേജ്മെന്റു കമ്പനിയുമായി ചേര്‍ന്നാണു പദ്ധതി നടപ്പാക്കുക. മെട്രോ സ്റ്റേഷനുകളില്‍ കുറഞ്ഞ സമയത്തേക്കു കമാനങ്ങളും പരസ്യ ബാനറുകളും ഉയര്‍ത്തുന്നതും ഇതേ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button