KeralaLatestThiruvananthapuram

മടവൂര്‍പ്പാറ ടൂറിസം വികസനത്തിന് 3.75 രൂപ അനുവദിച്ചു

“Manju”

സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ ഏറ്റവും വലിയൊരു സ്വപ്നമാണ് മഠവൂർപാറ ഗുഹാ ക്ഷേത്രം വു മാ യി ബന്ധപ്പെട്ട് വലിയൊരു ടൂറിസം വികസനം നടപ്പാക്കുകയെന്നത് . സമുദ്രനിരപ്പിൽ നിന്നും 1800 അടി മുകളിൽ സ്ഥിതിചെയ്യുന്ന ദക്ഷിണ ഇന്ത്യയിലെ പ്രധാനപ്പെട്ട ഗുഹാക്ഷേത്രം കൂടിയായ മoവൂർപ്പാറയുടെ ഏറ്റവും ഉയർന്ന ഭാഗത്ത് എത്തിച്ചേർന്നാൽ അവിടെ നിന്നും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും വൈകുന്നേരങ്ങളിൽ അസ്തമയസൂര്യൻ കാണുന്നതിനും, അ റേബ്യൻ കടൽ കാണാൻ, എയർപോർട്ട്, ടെക്നോപാർക്ക് ,ഇപ്പോൾ നടന്നുവരുന്ന ടെക്നോസിറ്റി , ഇങ്ങനെ ഒട്ടനവധി കാഴ്ചകൾ ഈ ഭാഗത്തുനിന്ന് കാണാൻ കഴിയും . രാവിലെ കിഴക്കു ഭാഗത്തുനിന്ന് ഉദയസൂര്യനെ പോലും കാണാൻ കഴിയും . വിനോദസഞ്ചാരികൾ പ്രത്യേകിച്ച് ടെക്നോപാർക്ക് ജീവനക്കാർ ഇവിടെ വളരെ കൂടുതൽ എത്തിച്ചേരാറുണ്ട് . അവർക്കെല്ലാം പെട്ടന്ന് വരാൻ ഉപകരിക്കുന്ന ഒരു മേഖലയായി മാറാൻ പോവുകയാണ് . ടൂറിസം വികസനത്തിന് മുന്നോടിയായുള്ള വികസനപ്രവർത്തനം വേണ്ടിയാണ് പ്രത്യേക വിഭാഗമായി ഭൂമി ഏറ്റെടുക്കാൻ തീരുമാനിക്കുകയും മൂന്ന് കോടി 75 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിട്ടുള്ളത്. നിലവിൽ വിൽ ടൂറിസവുമായി ബന്ധപ്പെട്ട് 7 കോടിയുടെ വികസന പ്രവർത്തനം നടന്നുവരികയാണ്. ആദ്യഘട്ടമെന്ന നിലയിൽ ഓപ്പൺ സ്റ്റേജ് ഗംഗാതീർത്ഥം വരെയുള്ള കൽ പടവ് കഫ്റ്റീരിയ എന്നിവ നിർമ്മിച്ചു .

തുടർന്ന് നടത്തേണ്ട വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി മടവൂർ പാറയ്ക്ക് ചേർന്നുള്ള അഞ്ചേക്കറോളം ഭൂമി പ്ലാൻ തയ്യാറാക്കി ഏറ്റെടുക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ടൂറിസംവകുപ്പ് നിർദ്ദേശിച്ച സ്ഥലങ്ങൾ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ് സർവേ നടത്തി പൂർത്തിയാക്കി ടൂറിസംവകുപ്പ് നിന്നും മൂന്ന് കോടി 75 ലക്ഷം രൂപ അനുവദിച്ചു . ഈ ഭൂമി കൂടി ലഭിക്കുമ്പോൾ പാർക്കിംഗ് സൗകര്യം, ഒരു ഇൻഫർമേഷൻ ഓഫീസ് . ഓപ്പൺ സ്റ്റേജിലേക്ക് കടന്നു വരുന്നതിനുള്ള ഒരു റോഡ് ,പാറയോട് ചേർന്നുള്ള പാറമടയിലെ ജലാശയത്തിൽ ബോട്ടിംഗ് സൗകര്യം ഒപ്പം മറ്റൊരു ചെറിയൊരു ജലാശയത്തിൽ ഇതിൽ കുട്ടവഞ്ചി ഉൾപ്പെടെയുള്ള ഉള്ള വിനോദ സഞ്ചാര സജ്ജീകരണങ്ങൾ. ട്രക്കിംഗ് ,ക്ഷേത്രത്തിനു മുന്നിൽ ഒരേക്കറോളം വരുന്ന ഭൂമിയിൽ നല്ല ഭംഗിയുള്ള പൂന്തോട്ടം ,ലൈറ്റ് ആൻഡ് സൗണ്ട് ഷോ , പാറയ്ക്ക ഉള്ളിൽ തന്നെ ഒരു സ്ഥലത്ത് നക്ഷത്ര വനം തുടങ്ങി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതിനു ഉതകുംവിധം ആണ് ആവശ്യം വേണ്ടി ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുള്ളത്. ഉള്ളതെല്ലാം നിയമപരമായ നടപടികൾ പൂർത്തിയാക്കി ഇപ്പൊ ടൂറിസം വകുപ്പ് ബഹുമാനപ്പെട്ട സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രത്യേക താൽപര്യപ്രകാരം ഫണ്ട് അനുവദിക്കുകയും പ്ലാനിംഗ് ബോർഡ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് .നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ പൂർത്തിയാക്കി ഉടൻ തന്നെ ഭൂമി തരുന്നവർക്ക് പണം കൈമാറി ഭൂമി പൂർണമായി ഏറ്റെടുക്കും. ഏഴ് കോടിയുടെ വികസനത്തിന് പുറമെയാണ് ഇപ്പോൾ മൂന്നു കോടി 75 ലക്ഷം രൂപ ഭൂമി ഏറ്റെടുക്കുന്നതിനു കൂടി സർ ബഹു മന്ത്രി അനുവദിച്ചിട്ടുള്ളത് ഉള്ളത് ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി ഇവിടം മാറും .

ഇതിനുമുന്നോടിയായി വഴിയുള്ള റോഡ് 6 കോടി രൂപയാണ് ആണ് ആധുനികരീതിയിൽ ടാർ ചെയ്ത നവീകരിക്കുന്നത്, കൂടാതെ വട്ടപ്പാറ തൊട്ട്   ഒരു ഹൈമാസ്റ്റ് ലൈറ്റും ഇതിൻറെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഉത്തരവാദിത്ത ടൂറിസത്തിൽ ഭാഗമായി കൂടി നമ്മുടെ കാട്ടായിക്കോണം മടവൂർ പാറ ഗുഹാക്ഷേത്രം പരിസരങ്ങളും മാറിയിട്ടുണ്ട് ഉണ്ട്. പല പഴയകാല തൊഴിലുകളും , ഓല മടയിൽ, പപ്പടം ഉണ്ടാക്കൽ, ഫാമുകൾ, ആല, കരകൗശല ഇങ്ങനെയുള്ള ചെറുകിട വ്യവസായങ്ങൾ വിദേശികൾക്ക് കാണുവാൻ കഴിയുന്ന രീതിയിലുള്ള കാര്യങ്ങൾ നേരത്തെ തന്നെ യൂണിറ്റ് രൂപീകരിച്ചുട്ടുണ്ട് . ഹോംസ്റ്റേ ഉൾപ്പെടെയുള്ള സാധ്യതകൾ ഈ മേഖലയിൽ നടപ്പാക്കാൻ തീരുമാനിക്കുകയും അതിൻറെ അടിസ്ഥാന പ്രവർത്തികൾ നടന്നുവരികയാണ്

Related Articles

Back to top button