KeralaLatestThiruvananthapuram

വര്‍ക്കലയിൽ രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

“Manju”

വർക്കല : താലൂക്കാശുപത്രിയില്‍ പ്രസവത്തിനെത്തിയ ഇടവ സ്വദേശിനിയായ
യുവതിക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിങ് അസിസ്റ്റന്റിനും കോവിഡ്
സ്ഥിരീകരിച്ചു. 20-ാം തീയതി എസ്.എ.ടി. യിലാണ് ഇവരുടെ സ്രവപരിശോധ നടന്നത്.
കഴിഞ്ഞദിവസം വര്‍ക്കല താലൂക്കാശുപത്രിയില്‍ പ്രസവിച്ചതിന്റെ അടുത്ത
ദിവസമാണ് കോവിഡ് പോസിറ്റീവായത്. അമ്മയെയും കുഞ്ഞിനെയും തിരുവനന്തപുരം
ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് ഡോക്ടര്‍മാരെയും ആറ് ആശുപത്രി
ജീവനക്കാരെയും ക്വാറന്റീനിലാക്കി. നഴ്‌സിങ് അസിസ്റ്റന്‍ന്റിനെ തിരുവനന്തപുരം
ഐ.എം.ജി. യിലേക്ക് മാറ്റി. താലൂക്കാശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ
പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി.

 

Related Articles

Back to top button