IndiaLatest

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സഞ്ചാരികളുടെ ഒഴുക്ക്

“Manju”

ഷിംല: കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചതോടെ ഹിമാചല്‍ പ്രദേശിലേക്ക് സഞ്ചികളുടെ നിലക്കാത്ത ഒഴുക്ക്. രാജ്യത്തിന്‍റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൂട് കനത്തതോടെയാണ് തണുപ്പ് തേടി മണാലി, ഷിംല, കുഫ്രി. ഡല്‍ഹൗസി എന്നിവടങ്ങളിലേക്ക് ജനം ഒഴുകിയെത്തുന്നത്.ജൂണില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് ഏകദേശം ആറുമുതല്‍ ഏഴ് ലക്ഷം വരെ സഞ്ചാരികള്‍ എത്തിയതായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. സൂര്യാഘാതം താങ്ങാന്‍ കഴിയാതായതോടെയാണ് ഹിമാചല്‍ പ്രദേശ് തുടങ്ങിയ ചൂടു കുറഞ്ഞ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കുന്നത്.കോവിഡ് മൂന്നാംതരംഗം തീര്‍ച്ചയായും രാജ്യത്ത് ഉണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വന്‍തോതില്‍ ആളുകള്‍ തടിച്ചുകൂടുന്നത് കോവിഡ് സാധ്യത വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വലിയ പ്രയോജനം ചെയ്തിട്ടില്ലെന്നാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് തെളിയിക്കുന്നത്.ഷിംലയിലേക്ക് 10,000 വാഹനങ്ങള്‍ ഇതുവരെ കടന്നുപോയിക്കഴിഞ്ഞു. ഹോട്ടലുകളും ഹോംസ്റ്റേകളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തു.

Related Articles

Back to top button