InternationalLatest

ജനിച്ചയുടന്‍ മോഷ്ടിക്കപ്പെട്ട ഇരട്ടക്കുട്ടികള്‍ 19 വര്‍ഷത്തിനുശേഷം ഒന്നിച്ചു

“Manju”

ജോര്‍ജിയ: ജനനസമയത്ത് വേര്‍പിരിഞ്ഞ് വ്യത്യ്‌സത സാഹചര്യങ്ങളില്‍ വളര്‍ന്ന ഇരട്ട കുട്ടികള്‍ 19 വര്‍ഷത്തിന് ശേഷം ഒന്നിച്ചു. ഇത് സിനിമാ കഥയല്ല. യഥാര്‍ത്ഥ്യമാണ്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.

ജനനസമയത്ത് വഴി പിരിഞ്ഞുപോയ എയ്മി ഖിവീഷ്യയും ആനോ സര്‍താനിയയും ഈ ജീവിത കഥയിലെ നായികമാര്‍. ജോര്‍ജിയയുടെ രണ്ട്‌കോണുകളില്‍ പരസ്പരം അറിയാതെ അവര്‍ 19 വര്‍ഷമാണ് ജീവിച്ചത്. ടിക് ടോക്ക് വീഡിയോയുബം ടാലന്റ് ഷോയുമാണ് ഇരുവരേയും ഒരുമിപ്പിച്ചത്.

12-ാം വയസിലാണ ്എയ്മി ആദ്യമായി ആനോയെ കാണുന്നത്. തന്റെ പ്രിയപ്പെട്ട ടിവി ഷോയായ ‘ജോര്‍ജിയാസ്‌ഗോട്ട്ടാലന്റില്‍ തന്നെപ്പോലൊരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നത് എയ്മി ശ്രദ്ധിച്ചു. അടുത്തകൂട്ടുകാരും ബന്ധുക്കളും എയ്മിയുടെ അമ്മയോടും ഇക്കാര്യം ചോദിച്ചു. ‘എയ്മി പേര് മാറ്റി ടാലന്റ് ഷോയില്‍ പങ്കെടുക്കുന്നത് എന്തിനാണ്?’എന്നായിരുന്നു അവരുടെ ചോദ്യം. അത് എയ്മിയല്ലെന്നും ഒരുപോലെ മുഖ സാദൃശ്യമുള്ള ഒന്നിലധികംആളുകള്‍ ലോകത്തുണ്ടാകുമെന്നും മറുപടി നല്‍കി എയ്മിയുടെ അമ്മ മടുത്തു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ടിക് ടോക് വീഡിയോയില്‍ നീലനിറത്തില്‍ മുടിയുള്ള, തന്നെപ്പോലെ രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ ആനോ കണ്ടു. കണ്‍പുരികം പിയേഴ്‌സ് ചെയ്യുന്ന വീഡിയോയാണ് അവള്‍ പോസ്റ്റ ്‌ചെയ്തിരുന്നത്. ഈ വീഡിയോ അവള്‍ക്ക് അവളുടെ ഒരു സുഹൃത്ത് അയച്ചു കൊടുത്തതായിരുന്നു. ഈപെണ്‍കുട്ടിയെ കണ്ടുപിടിക്കണം എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ വീഡിയോ ആനോ യൂണിവേഴ്‌സിറ്റി വാട്‌സാപ്പ ്ഗ്രൂപ്പില്‍ പങ്കുവെച്ചു. എയ്മിയെ അറിയാവുന്ന ചിലര്‍ ഇരുവരേയും പരസ്പരം ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാകാന്‍ സഹായിച്ചു. വര്‍ഷങ്ങള്‍ക്ക്മുമ്പ്ടാലന്റ് ഷോയില്‍ കണ്ട ആ പെണ്‍കുട്ടിയാണ് തന്നെ അന്വേഷിച്ചെത്തിയിരിക്കുന്നതെന്ന് എയ്മിക്ക് മനസിലായി. ‘വര്‍ഷങ്ങളായി ഞാന്‍ നിങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്’ എന്ന ്എയ്മി ആനോക്ക് മെസ്സേജ് അയച്ചു. ഞാനും അന്വേഷി ക്കുകയായിരുന്നു’ എന്നായിരുന്നു ആനോയുടെ മറുപടി.

അങ്ങനെ അവര്‍ ഫോണ്‍ വഴി ഇരുവരും ജനിച്ച കിര്‍ത്ക്ഷി മെറ്റേണിറ്റി ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു . എന്നാല്‍ ഇരുവരുടേയും ബര്‍ത്ത്
സര്‍ട്ടിഫിക്കറ്റില്‍ ബര്‍ത്‌ഡേ ഒരാഴ്ച്ച വ്യത്യാസത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അവര്‍ ഇരട്ടക്കുട്ടികള്‍ എന്ന് മാത്രമല്ല, സഹോദരിമാരാകാനുള്ള സാധ്യത പോലും ഇല്ലാതായി. എന്നാല്‍ ഇരുവരും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടായിരുന്നു. ഇരുവരുടേയും സംഗീതാഭിരുചികള്‍ ഒന്നായിരുന്നു. നൃത്തത്തോടും ഇരുവരും താത്പര്യം കാണിച്ചു. ഒരേ ഹെയര്‍സ്‌റ്റൈലായിരുന്നു രണ്ടു പേര്‍ക്കുമുണ്ടായിരുന്നത്. മാത്രമല്ല, ജനിതക രോഗമായ ഡിസ്പ്ലാസിയയും ഇരുവര്‍ക്കുമുണ്ടായിരുന്നു. ഇതോടെ തങ്ങള്‍ തമ്മിലുള്ള രക്തബന്ധം ഇരുവരും തിരിച്ചറിയാന്‍ തുടങ്ങി. തങ്ങള്‍ വലിയൊരു രഹസ്യമാണ് കണ്ടെത്തിയതെന്ന് അവര്‍ മനസിലാക്കി. അങ്ങനെ തിബിലിസിയിലെ റുസ്താ വെലി മെട്രോ സ്റ്റേഷന്റെ എസ്‌കലേറ്ററില്‍ വെച്ച് ഇരുവരുംആദ്യമായി കണ്ടുമുട്ടി.

ഒരു കണ്ണാടിയില്‍ നോക്കുന്നതുപോലെയായിരുന്നു അത്. എന്റെ അതേ മുഖം. അതേ ശബ്ദവും. ഞാന്‍ അവളാണ്. അവള്‍ ഞാനും.’- ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ച് എയ്മി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘ആരേയും ആലിംഗനം ചെയ്യാന്‍ എനിക്കിഷ്ടമല്ല. പക്ഷേ ഞാന്‍ എയ്മിയെ ആലിംഗനം ചെയ്തു .’ ആനോ പറയുന്നു. പിന്നീട് ഇരുവരും അമ്മയെ കണ്ടെത്താനുള്ള പരിശ്രമത്തിലായി. ഇതിനായി ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പുണ്ടാക്കി. ഒടുവില്‍ അവരുടെ അമ്മ അസ ഷോണി ജര്‍മനിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഇരുവരും മനസിലാക്കി.

ലെയ്പ്‌സിഗിലെ ഒരു ഹോട്ടലി ല്‍ അമ്മയുമായുള്ള കൂടിക്കാഴ്ച്ച ഏര്‍പ്പാടാക്കി. ജീവിതത്തിലെ ഏറെ വൈകാരികത നിറഞ്ഞനിമിഷമായിരുന്നു അത്. തങ്ങളെ ഉപേക്ഷിച്ച അമ്മയോട് ഇരുവര്‍ക്കും ദേഷ്യമുണ്ടായിരുന്നു. എന്നാല്‍ ആ കൂടിക്കാഴ്ച്ചക്ക്‌ശേഷം അമ്മയോടുള്ള അവരുടെ സമീപനം മാറി. ബോധം വന്നപ്പോള്‍ താന്‍ ആദ്യം അന്വേച്ചത് മക്കളെയാണെന്നും ഇരുവരും ജനിച്ചയുടനെ മരിച്ചുപോയെന്നാണ ്ആശുപത്രിയിലെ സ്റ്റാഫ് പറഞ്ഞതെന്നും അമ്മ എയ്മിയേയും ആനോയേയും ധരിപ്പിച്ചു. ആശുപത്രിയില്‍ നിന്ന് നവജാത ശിശുക്കളെ കടത്തുന്ന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അവര്‍ പണം വാങ്ങി എയ്മിയേയും ആനോയേയും കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക്  വില്‍ക്കുകയായിരുന്നു. അതിനായി ഒരു വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചിരുന്നു. ആശുപത്രി അധികൃതരും ഇതിന ്കൂട്ടു നിന്നുവെന്നും എയ്മി യുടേയും ആനോയുടെയും അമ്മ പറയുന്നു.

 

 

Related Articles

Back to top button