രാജാക്കാട്: ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കിഴക്കാതി മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പശ്ചിമഘട്ടമലനിരകളില് നീലക്കുറിഞ്ഞി പൂവിടുന്നത്. മൂന്നാറില്‍നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ നീല വസന്തം. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ വാക്കോടന്‍ സിറ്റിയില്‍നിന്ന് രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കിഴക്കാതി മലയുടെ താഴ്വാരത്ത് എത്താം. ഇവിടെനിന്ന് ചെങ്കുത്തായ മലകയറിയാല്‍ നീലക്കുറിഞ്ഞി പൂവിട്ടത് കാണാം. കഴിഞ്ഞ വര്‍ഷവും ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി ഗ്രാമമായ തോണ്ടിമലയില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു.മൂന്ന് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മനോഹരദൃശ്യം സഞ്ചാരികള്‍ക്ക് കോവിഡിനെ തുടര്‍ന്ന് കാണാനാകാത്ത സ്ഥിതിയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Related Articles
ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിന് 64,000 കോടിയുടെ പദ്ധതിയുമായി മോദി സര്‍ക്കാര്‍
September 15, 2021 4:28 PM
നടി ബ്രിസ്റ്റിയ്ക്ക് വേണ്ടി ഇടപെട്ടത് മലയാളത്തിലെ പ്രമുഖ നടനും
December 25, 2020 3:27 PM
Check Also
Close
-
കേരളത്തില്‍ എലിപ്പനി പടരുന്നുOctober 3, 2020 9:25 AM